മനസ്സ്: തെരുവ് നായ
ഒരു കാര്യവുമില്ലാതെ
പാരവശ്യത്തോടെ അലയുന്ന തെരുവ് നായയെ പോലെയാണ് മനസ്സ്.
എങ്ങു
നിന്നും ഒന്നും കിട്ടുകയുമില്ല; കിട്ടിയാലും അതുകൊണ്ട് തൃപ്തി വരികയുമില്ല.
മനസ്സ് ആണ്‍പട്ടിയാണെങ്കില്‍
(ക്രൂരമനസ്സിന്‍റെ) ഭാര്യയാണ് തൃഷ്ണ എന്ന പെണ്‍പട്ടി. കേവലം ജഡനായ മനുഷ്യനെ രണ്ടു
പട്ടികളും ചേര്‍ന്ന് ശവത്തെപ്പോലെ തിന്നുതീര്‍ക്കുന്നു.
മനസ്സ്: കൊടുങ്കാറ്റ്
കൊടുങ്കാറ്റ്
തൃണത്തെയെന്നപോലെ --അധ:പതനം ഉണ്ടാവാനും ശൂന്യമായതില്‍ ഭ്രമിക്കുവാനുംവേണ്ടി--
മനസ്സ് നമ്മെ വളരെ ദൂരത്തേക്കു കൊണ്ടുപോകുന്നു. ഭൂമിയില്‍ നിന്നും
പാതാളത്തിലേക്കും പാതാളത്തില്‍നിന്നും
ഭൂമിയിലേക്കും മനസ്സ് സഞ്ചരിച്ചുകൊണ്ടേ യിരിക്കുന്നു
അഗ്നിജ്വാലകളേക്കാള്‍
ചൂടേറിയതും അത്യുന്നത പര്‍വതത്തേക്കാള്‍ ഉയരമുള്ളതും വജ്രത്തേക്കള്‍ ഉറപ്പുള്ളതുമായ
ചിത്തഭൂതത്തിനെ അടക്കി നിര്‍ത്തുവാന്‍ ആര്‍ക്കും സാധിക്കുകയില്ല.
മനോനാശത്തിന്‍റെ ആവശ്യകത
എല്ലാത്തിന്‍റെയും
കാരണം മനസ്സാണ്. മനസ്സുണ്ടെങ്കില്‍ മൂന്നു ലോകവുമുണ്ട്; ഇല്ലെങ്കില്‍ ഒന്നുമില്ല.
സര്‍വ്വവിധ സുഖദു:ഖങ്ങളുടെയും ഉറവിടം മനസ്സാകയാല്‍ അതിനെ നശിപ്പിക്കുകതന്നെ വേണം.
മലയില്‍ കാടുണ്ടാകുന്നതുപോലെ മനസ്സില്‍നിന്നും സുഖദു:ഖങ്ങള്‍ സംജാതമാകുന്നു.
വിവേകംകൊണ്ട് മനസ്സിനെ നിയന്ത്രിച്ചാല്‍ സുഖദു:ഖങ്ങള്‍ ഇല്ലാതാകും.
No comments:
Post a Comment