Wednesday 20 August 2014

മനസ്സ്: തെരുവ് നായ
ഒരു കാര്യവുമില്ലാതെ പാരവശ്യത്തോടെ അലയുന്ന തെരുവ് നായയെ പോലെയാണ് മനസ്സ്.
    എങ്ങു നിന്നും ഒന്നും കിട്ടുകയുമില്ല; കിട്ടിയാലും അതുകൊണ്ട് തൃപ്തി വരികയുമില്ല.
മനസ്സ് ആണ്‍പട്ടിയാണെങ്കില്‍ (ക്രൂരമനസ്സിന്‍റെ) ഭാര്യയാണ് തൃഷ്ണ എന്ന പെണ്‍പട്ടി. കേവലം ജഡനായ മനുഷ്യനെ രണ്ടു പട്ടികളും ചേര്‍ന്ന് ശവത്തെപ്പോലെ തിന്നുതീര്‍ക്കുന്നു.
മനസ്സ്:   കൊടുങ്കാറ്റ്
കൊടുങ്കാറ്റ് തൃണത്തെയെന്നപോലെ --അധ:പതനം ഉണ്ടാവാനും ശൂന്യമായതില്‍ ഭ്രമിക്കുവാനുംവേണ്ടി-- മനസ്സ് നമ്മെ വളരെ ദൂരത്തേക്കു കൊണ്ടുപോകുന്നു. ഭൂമിയില്‍ നിന്നും പാതാളത്തിലേക്കും  പാതാളത്തില്‍നിന്നും ഭൂമിയിലേക്കും  മനസ്സ്  സഞ്ചരിച്ചുകൊണ്ടേ യിരിക്കുന്നു
അഗ്നിജ്വാലകളേക്കാള്‍ ചൂടേറിയതും അത്യുന്നത പര്‍വതത്തേക്കാള്‍ ഉയരമുള്ളതും വജ്രത്തേക്കള്‍ ഉറപ്പുള്ളതുമായ ചിത്തഭൂതത്തിനെ അടക്കി നിര്‍ത്തുവാന്‍ ആര്‍ക്കും സാധിക്കുകയില്ല.
മനോനാശത്തിന്‍റെ ആവശ്യകത
എല്ലാത്തിന്‍റെയും കാരണം മനസ്സാണ്. മനസ്സുണ്ടെങ്കില്‍ മൂന്നു ലോകവുമുണ്ട്; ഇല്ലെങ്കില്‍ ഒന്നുമില്ല. സര്‍വ്വവിധ സുഖദു:ഖങ്ങളുടെയും ഉറവിടം മനസ്സാകയാല്‍ അതിനെ നശിപ്പിക്കുകതന്നെ വേണം. മലയില്‍ കാടുണ്ടാകുന്നതുപോലെ മനസ്സില്‍നിന്നും സുഖദു:ഖങ്ങള്‍ സംജാതമാകുന്നു. വിവേകംകൊണ്ട് മനസ്സിനെ നിയന്ത്രിച്ചാല്‍ സുഖദു:ഖങ്ങള്‍ ഇല്ലാതാകും.



Saturday 10 May 2014

ഫേസ്ബുക്ക് കഥകള്‍ 2

ഫേസ്ബുക്ക് കഥകള്‍ 2
പറ്റിപ്പ്‌ പലവിധം --പാവത്തിനു പറ്റിയ പറ്റ്!
സുഹൃത്താക്കാന്‍ ഒരാളെ മറ്റൊരു സുഹൃത്ത് നിര്‍ദ്ദേശിച്ചപ്പോള്‍ സ്വീകരിച്ചു--അതും ഒരു സ്ത്രീ. നന്ദി പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ സംസാരിച്ചു.bye പറഞ്ഞപ്പോള്‍ ഒരു റിക്വസ്റ്റ് വന്നു:--
"ചേട്ടാ എന്‍റെ മൊബൈല്‍ recharge ചെയ്യാന്‍ പറ്റിയില്ല. ഒരു മാസത്തേക്കുള്ള കൂപ്പണ്‍ (.....രൂപ)വാങ്ങി നമ്പര്‍ പറയുമോ. എനിക്ക് പോകാന്‍ നേരമില്ലത്തതുകൊണ്ടാ" 
ആദ്യത്തെ റിക്വസ്റ്റ് അല്ലെ. കൂപ്പണ്‍ വാങ്ങി നമ്പര്‍ നല്‍കി. 
"Thank you chetta. Recharge OK."
അടുത്ത ദിവസം ചാറ്റ് ചെയ്യാന്‍ വരുമെന്ന് കരുതി. അങ്ങനെ ഒരു ഫ്രണ്ടിനെ കാണാനില്ല. ആള്‍ unfriend ചെയ്തു സ്ഥലം വിട്ടുകഴിഞ്ഞു.
പറ്റിപ്പ്‌ എങ്ങനെ?

ഫേസ്ബുക്ക് കഥകള്‍ 1

ഫേസ്ബുക്ക് കഥകള്‍ 1
ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ വിനോദസഞ്ചാരത്തിന് തയ്യാറെടുക്കുംപോഴാണ് ഫേസ്ബുക്കില്‍ Add Friend എന്ന option കണ്ടത്. ടൂറിസ്റ്റ് കേന്ദ്രത്തിലെ താമസക്കാരിയാണ്. പിന്നെ ആലോചിച്ചില്ല. ഫ്രണ്ട് ആക്കി. യാത്ര പോകാന്‍ നേരം ഫ്രണ്ടിനെ ചാറ്റിന് ക്ഷണിച്ചു. ഉടന്‍ ഉത്തരം:-"Get Lost!" ഇത്ര നല്ല സുഹൃത്തിനെ കിട്ടിയതില്‍ അയാള്‍ക്ക് എന്ത് തോന്നിയോ എന്തോ? ബീച്ചുകള്‍ക്കും മയക്കുമരുന്നിനും നഗ്നതാപ്രദര്‍ശനത്തിനും പേരുകേട്ട സുഖവാസ കേന്ദ്രത്തിലേക്ക് അയാള്‍ യാത്രയായി....

Saturday 3 May 2014

എന്റെ ദൈവം

എന്‍റെ ദൈവം--ഒന്ന്.
നിര്‍വചനം : സത്യം ജ്ഞാനമനന്തം ബ്രഹ്മ:
(തൈത്തരീയോപനിഷദ്‌, ബ്രഹ്മാനന്ദവല്ലി, അനുവകം 1)
ബ്രഹ്മം സത്യവും ജ്ഞാനവും അനന്തവുമാകുന്നു.
ബ്രഹ്മം ഏകാമയതിനാല്‍ വിശേഷണങ്ങളെ ബ്രഹ്മസ്വരൂപമായി മനസ്സിലാക്കണം. സത്യം ജ്ഞാനം അനന്തം എന്നിവ ബ്രഹ്മത്തിന്‍റെ സത്, ചിത്, ആനന്ദ സ്വരൂപത്തെ കാണിക്കുന്നു.
എന്‍റെ ദൈവം—രണ്ട്
“അശബ്ദമസ്പര്‍ശമരൂപമവൃയം
തഥാരസം നിത്യമഗന്ധവച്ച യത്
അനാദ്യനന്തം മഹത: പരം ധ്രുവം 
നിചായ്യ തന്മൃത്യു മുഖാത് പ്രമുച്യതെ”
(കഠോപനിഷത്ത്, മൂന്നാം വല്ലി, ശ്ലോകം 15)
ബ്രഹ്മം ശബ്ദമോ സ്പര്‍ശമോ രൂപമോ രസമോ ഗന്ധമോ ഇല്ലാത്തതും അക്ഷരവും (നാശമില്ലത്തത്) നിത്യവും ആദിയോ അന്തമോ ഇല്ലാത്തതുമാണ്.സര്‍വ്വകാരണമായതിനാല്‍‍ ആണ് ബ്രഹ്മത്തിന് ആദിയോ അന്തമോ ഇല്ലാത്തത്. ഗുണരഹിതമായതിനാല്‍ ക്ഷയമോ നാശമോ ഇല്ല.
“അസ്ഥൂലമനന്വഹ്രസ്വമദീര്‍ഘമലോഹിതം” എന്ന് ബൃഹദാരണ്യത്തിലും
പറയുന്നുണ്ട്.അതായത്, ബ്രഹ്മം സ്ഥൂലമോ സൂക്ഷ്മമോ ഹ്രസ്വമോ ദീര്‍ഘമോ വര്‍ണ്ണമുള്ളതോ അല്ലെന്നു സാരം.
എന്‍റെ ദൈവം—മൂന്ന്
യന്മനസാ ന മനുതേ യേനാഹുര്‍മ്മനോ മതം 
തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസതേ
(കേനോപനിഷത്ത്, ഒന്നാം ഖണ്ഡം, ശ്ലോകം 6)
ബ്രഹ്മമെന്നത്‌ മനസ്സിന്ന് അറിവാന്‍ കഴിയാത്തതും എന്നാല്‍ മനസ്സിന്ന് അറിവാനുള്ള കഴിവിനെ നല്‍കുന്നതുമായ ചൈതന്യമാണ്. കാമം, സങ്കല്‍പം, നിച്ഛയം മുതലായ വൃത്തികളോടു കൂടിയ അന്ത:കരണമാണ്
മനസ്സ്. അതിന്‍റെ സഹായമില്ലാതെ ഇന്ദ്രിയങ്ങളൊന്നും പ്രവര്‍ത്തിക്കുകയില്ല. ആ അന്ത:കരണത്തിനും പ്രവര്‍ത്തനശക്തി നല്‍കുന്നത് അന്തര്യാമിയായ ചൈതന്യമാണ്. അതുപോലെ, ചെവികൊണ്ട് കേള്‍ക്കാന്‍ കഴിയാത്തതും എന്നാല്‍ ചെവിക്കു കേള്‍ക്കുവാനുള്ള കഴിവ് നല്‍കുന്നതുമായ ചൈതന്യമാണ് ബ്രഹ്മം. (ശ്ലോകം8) കണ്ണ് കൊണ്ട് കാണാന്‍ കഴിയാത്തതും കണ്ണ് കൊണ്ട് വിഷയങ്ങളെ കാണുന്നതിനു ഹേതുഭൂതമായിട്ടുള്ളതുമായ ചൈതന്യവും
ബ്രഹ്മം തന്നെ. (ശ്ലോകം7). പ്രാണവായുവിനുകൂടി ചേഷ്ടിപ്പിക്കുവാന്‍ കഴിയാത്തതും എന്നാല്‍ പ്രാണവായുവിന്‍റെ പ്രവര്‍ത്തനത്തിനുകൂടി കാരണമായിരിക്കുന്നതുമായ ചൈതന്യത്തെയും ബ്രഹ്മമെന്നു പറയാം. (ശ്ലോകം9).

എന്റെ ദൈവം നാല്

“ആത്മാവാ ഇദമേക ഏവാഗ്ര ആസീത്;
നാന്യത് കിഞ്ചന മിഷത്.”
(“ഐതരേയോപനിഷത്ത്, അദ്ധ്യായം ഒന്ന്, ഖണ്ഡം1, ശ്ലോകം1”)
“സൃഷ്ടിക്കു മുന്‍പ് ഈ പ്രപഞ്ചം മുഴുവന്‍ തീര്‍ച്ചയായും ഒരേ ആത്മാവു തന്നെയായിരുന്നു. വ്യാപാരമുള്ളതോ ഇല്ലാത്തതോ ആയി വേറെ യാതൊന്നും ഉണ്ടായിരുന്നില്ല.” ഈ പ്രപഞ്ചത്തിന്‍റെ അഭിവ്യക്തിക്കു മുന്‍പ് സര്‍വസംസാരധര്‍മ്മവര്‍ജ്ജിതവും നിത്യശുദ്ധ- ബുദ്ധമുക്ത സ്വഭാവമുള്ളതും ഏകവും അദ്വയവുമായ പരമാത്മാവുതന്നെ ആയിരുന്നു. “സൃഷ്ടിക്കു മുന്‍പ് നാമരുപ ഭേദങ്ങളൊന്നുമില്ലാതെ അവ്യാകൃതമായിരുന്ന ആത്മാവ് സൃഷ്ടിക്കു ശേഷം നാമരുപ ഭേദങ്ങളോടുകൂടി വ്യാകൃതാവസ്ഥയില്‍ പലതെന്നു തോന്നിച്ചുകൊണ്ടുകൂടി വിളങ്ങുന്നുവെന്നുമാത്രം.” ഇത് തന്നെ ച്ഛാന്ദോഗ്യോപനിഷത്തില്‍ പറഞ്ഞിട്ടുണ്ട്:-
“സദേവ സോമ്യേദമഗ്ര
ആസീദേകമേവാദ്വിതീയം” (6-2-1)
ബ്രഹ്മം നിരവയവും(അംശങ്ങളില്ലാത്തത്) നിര്‍വിശേഷവും അദ്വിതീയവുമാണ്. അതിനാല്‍ സജാതീയമോ വിജാതീയമോ സ്വഗതമോ ആയ ഭേദങ്ങള്‍ ഒന്നും അതിന്‍റെ ഏകത്വത്തെ ബാധിക്കുന്നില്ല.
കുറിപ്പ്:-
സജാതീയം—ഒരേ ജാതിയിലുള്ളതു. ഉദാ: വെളുത്ത പശു, കറുത്ത പശു
വിജതീയം- വ്യത്യസ്ത ജാതി ഉദാ: ആന, കടുവ
സ്വഗതം- തന്നില്‍ത്തന്നെയുള്ള ഉദാ: തല, കൈകാലുകള്‍
വൃാകൃതം- വിഭജിക്കപ്പെട്ടത് വൃാകൃതം X അവൃാകൃതം
എം ജി കെ നായര്‍

Friday 27 April 2012

nair's spot: ഭാവനയും യാഥാര്‍ഥൃവും

nair's spot: ഭാവനയും യാഥാര്‍ഥൃവും: 27-04-2012 ഒരു വസ്തുവിനെ നാം കാണുന്നത് കണ്ണുകള്‍ കൊണ്ടും ഭാവനയിലുമാണ്.കണ്ണുകള്‍ കൊണ്ട് കാണുന്നത് സത്യമാണെന്ന് നാം വിചാരിക്കുന്നു. എന്നാല്...

ഭാവനയും യാഥാര്‍ഥൃവും


27-04-2012
ഒരു വസ്തുവിനെ നാം കാണുന്നത് കണ്ണുകള്‍ കൊണ്ടും ഭാവനയിലുമാണ്.കണ്ണുകള്‍ കൊണ്ട് കാണുന്നത് സത്യമാണെന്ന് നാം വിചാരിക്കുന്നു. എന്നാല്‍ കാണുന്നതിനെ യുക്തിസഹമായി വിശകലനം ചെയ്തു ശരിയായ വസ്തുത ബോധ്യപ്പെടുത്തേണ്ടത് തലച്ചോറാണ്.ബ്രെയിന്‍ പ്രവര്‍ത്തിക്കുന്നതിന് മുന്‍പുതന്നെ ഭാവനയില്‍ നാം മറ്റൊരു ചിത്രം കാണുകയും അത് സത്യമാണെന്ന് കരുതുകയും ചെയ്യുന്നു.ഏറ്റവും രസകരമായ വസ്തുത ഭാവനയിലെ കാര്യങ്ങളേയും    യാഥാര്‍ഥൃങ്ങളെയും  ഒരുപോലെയാണ് മസ്തിഷ്ക്കം കാണുന്നതെന്നതാണ്.അതിനാല്‍ നാം കാണുന്നുവെന്ന് വിചാരിക്കുന്നത് സത്യമാവണമെന്നില്ല.

Thursday 12 April 2012

nair's spot: loss of values

nair's spot: loss of values: 06-04-2012/12.30 p m ഇക്കാലത്തു മാനംമര്യാദ എന്നത് പല സ്ത്രീകള്‍ക്കും ഇല്ലാതായിരിക്കുന്നു.നഗ്നരായി മാലോകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടാ...